മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ- യുവജന കാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈനിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു.
സമാപന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡൻ്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ,
ബി.ഒ.സി. വൈസ് പ്രസിഡന്റ് ഈസ ബിൻ അലി അൽ ഖലീഫ, ഇൻ്റർനാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ പ്രസിഡൻ്റ് മുഹമ്മദ് ജലൂദ് അൽ ഷമ്മാരി എന്നിവരും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
ഡിസംബർ 4 മുതൽ 15 വരെ നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായി.
109+ ഭാരോദ്വഹന വിഭാഗത്തിലെ ആദ്യ മൂന്ന് വിജയികൾക്ക് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ മെഡലുകൾ സമ്മാനിച്ചു.
ചടങ്ങിൽ ചാമ്പ്യൻഷിപ്പിലെ പ്രധാന നിമിഷങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ പ്രദർശനം നടന്നു. C5 കമ്പനി, ടെക്നോജിം, നൂൺ ഒഫീഷ്യൽ വാച്ചസ്, അബ്ദുൾജബ്ബാർ അൽ കൂഹേജി ഗ്രൂപ്പ് എന്നിവയുൾപ്പെടെ യുള്ള സ്പോൺസർമാരെ ആദരിച്ചു. ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് നൽകിയ പിന്തുണയ്ക്കുള്ള അഭിനന്ദന സൂചകമായി ഐ.ഡബ്ല്യു.എഫ്. പ്രസിഡൻ്റ് സ്മരണിക പ്രകാശനം ചെയ്തു.