മനാമ: ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും മുഹറഖ് അൽ ഇസ്ലാഹി സെന്ററിൽ നടന്നു,ഹൂറ ഗുദൈബിയ എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി (ക്യാപ്പിറ്റൽ ഗവർണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്ട്) മുഖ്യാതിഥിയായിരുന്നു, ഷംസ് അക്കാദമി ഡയറക്ടർ ഫരീദ് ഷായിബ്, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ്, ബോധി ധർമ്മ മെമ്പർ ചാക്കോ ജോസഫ്,അൽ മിനാർ ഡയറക്ടർ അബ്ദുല്ലത്തീഫ് എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു.
ബോധി ധർമ്മ ചീഫ് മാസ്റ്റർ ഷാമിർ ഖാന്റെ നേതൃത്വത്തിൽ ആണ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടന്നത്, ബഹ്റൈൻ മാർഷ്വൽ ആർട്സ് അധ്യാപന രംഗത്തെ ഇരുപത്തിയാറാമത്തെ വർഷം പിന്നിട്ട ചീഫ് മാസ്റ്റർ ഷാമിർഖാനു എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി മോമെന്റോ നൽകി ആദരിച്ചു.
ബീ ഡി എം എ യുടെ കീഴിൽ ബഹ്റൈനിൽ ഉള്ള സൽമാനിയ ഫിറ്റ്നസ് സെൻറർ ഡോജോ, സനദ് ബ്രെയിൻ ക്രാഫ്റ്റ് ഡോജോ, അദിലിയ ഡോജോ, മുഹറഖ് മലയാളി സമാജം ഡോജോ എന്നിവിടങ്ങളിൽ നിന്നുള്ള നൂറിലധികം കുട്ടികൾ പങ്കെടുത്ത ടെസ്റ്റിൽ അബൂബക്കർ ബ്ലാക്ക് ബെൽറ്റ് ഫോർത്ത് ഡിഗ്രിയും ,പ്രസംജിത്ത് ബ്ലാക്ക് ബെൽറ്റ് തേർഡ് ഡിഗ്രിയും, സുജൻ, ജെറിൻ എന്നിവർ ബ്ലാക്ക് ബെൽറ്റ് സെക്കന്റ് ഡിഗ്രിയും, ജസ്ന ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് ഡിഗ്രിയും നേടി. ഗ്രീൻ, യെല്ലോ, ബ്ലൂ, ബ്രൗൺ എന്നീ കളർ ബെൽറ്റുകൾ മറ്റു കുട്ടികളും നേടി.
നിരവധി കുട്ടികൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ ഓരോരുത്തരുടെയും പ്രകടനം ഒന്നിനൊന്നായി മികച്ചതായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഗോൾഡ്, സിൽവർ ,ബ്രോൺസ് എന്നീ മെഡലുകൾ എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി, ഫരീദ് ഷായിബ്, ജോയ് മാത്യു, എന്നിവർ നൽകി.
ബിഡിഎംഎ ചാമ്പ്യൻസ് ഓഫ് ദി ഇയർ 2024 ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായത് സുജൻ, ജെറിൻ, പ്രസഞ്ജിത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായത് ജസ്ന, ആര്യനന്ദ, മരിയ ജോൺസൺ എന്നിവർ ആണ് .ചീഫ് മാസ്റ്റർ ഷാമിർഖാന്റെ ശിഷ്യനായ ജോളി ജോസഫ് ചടങ്ങിൽ മോട്ടിവേഷണൽ സ്പീച്ച് നടത്തി.
ബഹ്റൈൻ സിറ്റിസനായ റംസി മുഹമ്മദ് ലിയാഖത്തിന്റെ സാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടി. ചീഫ് മാസ്റ്റർ ഷാമിർഖാന്റെ മറ്റു ശിഷ്യന്മാരായ അബൂബക്കർ, റിയാസ്, ഷൈജു, ആൽക്ക, ദിൽഷാബ് ഫ്രം സൗദി, ശ്രീനാഥ്, സുധ, നവാഫ്, ഷാജഹാൻ, മൊയ്തീൻ, സക്കീർ, എന്നിവർ ടെസ്റ്റിന് നേതൃത്വം കൊടുത്തു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് മാർഷൽ ആർട്സിന് വലിയ പങ്കുവഹിക്കാൻ ആകുമെന്ന് ബിഡിഎംഎ ഡയറക്ടർ ഷാമിർഖാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു.