മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സ്പോർട്സ് ഡേ സംഘടിപ്പിച്ചു. അംഗങ്ങൾക്കിടയിൽ കായികവിനോദങ്ങളെയും വ്യായാമത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കപ്പെട്ട സ്പോർട്സ് ഡേ യിൽ മുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ വെച്ച് മാർച്ച് പാസ്റ്റോട് കൂടി ആരംഭിച്ച സ്പോർട്സ് ഡേയുടെ ഔപചാരിക ചടങ്ങിന് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് കുമാർ സ്വാഗതം ആശംസിച്ചു.
നാല് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ മുതൽ മുതിർന്നവർക്ക് കൂടി പങ്കെടുക്കുവാൻ കഴിയുന്ന രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. വ്യക്തിഗത ഇനങ്ങളിലായും ഗ്രൂപ്പ് തലങ്ങളിലായും മത്സരങ്ങൾ നടത്തപ്പെട്ടു. പ്രവാസ ലോകത്ത് ഇത്തരം കായിക മത്സരങ്ങൾ മനോഹരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.ശ്രീജിത്ത്, പ്രവീൺ, വിഷ്ണു, ജിതിൻ രാജ്, ധന്യ പ്രവീൺ, ശിവപുത്രി, ധന്യ രാഹുൽ, നീതു രോഹിത് എന്നിവരാണ് വിവിധ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയത്.
പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ശിവദാസ് നായർ, മുരളി മേനോൻ, സജിത സതീഷ്, ദീപക് വിജയൻ, ഉഷ സുരേഷ്, ജഗദീഷ് കുമാർ, സുഭാഷ് മേനോൻ, അനിൽ കുമാർ, സൽമാനുൽ ഫാരിസ്, കെ ടി രമേഷ്, സന്തോഷ് കടമ്പാട്ട്, സുധീർ ,രമ്യ ഗോപകുമാർ, നീതു വിഷ്ണു,മിനി പ്രമിലാഷ് എന്നിവർ നേതൃത്വം നൽകി. മൂർത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു.