മുതിർന്ന പത്ര പ്രവർത്തകനും സാഹിത്യകാരനും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പി.പി ചെറിയാൻ്റെ സപ്തതി ആഘോഷം ഡാളസിൽ നടന്നു. പവിത്രമായ പ്രവാസ പത്രപ്രവർത്തനം മൂന്ന് പതിറ്റാണ്ടിലധികം പിന്നിട്ടിരിക്കുന്ന പി.പി. ചെറിയാൻ്റെ സപ്തതി ആഘോഷം ഡി മലയാളി കൂട്ടായ്മയും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രവർത്തകരും സംയുക്തമായി ആഘോഷ പരിപാടി സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടിക്ക് മാറ്റുകൂട്ടുവാൻ പ്രശസ്ത ഗായകൻ വിൽ സ്വരാജിന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശിയായ പുലിക്കോട്ടിൽ പാവു, അച്ചാമ്മ ദമ്പതികളുടെ ഇളയ മകനായി നവംബർ 1954 ൽ ജനിച്ച പി.പി. ചെറിയാൻ സെൻതോമസ് കോളേജിൽ പ്രീഡിഗ്രിയും ശ്രീ കേരളവർമ കോളേജിൽ നിന്നും ഡിഗ്രി (ഫിസിക്സ് ) പാസായതിനുശേഷം ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ നിന്നു് 1981 റേഡിയോളജിയിൽ ബിരുദം നേടി. തുടർന്ന് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമല ക്യാൻസർ സെൻറർ മെഡിക്കൽ കോളേജ്, തൃശ്ശൂർ കോ-ഒപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ റേഡിയോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. പഠന കാലഘട്ടത്തിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലും യുവജനപ്രസ്ഥാനത്തിലും സജീവ സാന്നിധ്യമായിരുന്നു.
തൃശ്ശൂർ ജില്ലാ പ്രസിഡൻറ് (കെ.എസ് യു),കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ കമ്മിറ്റിയംഗം കോൺഗ്രസ് (ഐ ) യുടെ വിവിധ കർമ്മ മണ്ഡലത്തിലൂടെ വലിയ സംഭാവനകൾ അദ്ദേഹം നല്‍കിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായ ചെറിയാൻ ഒല്ലൂക്കര പഞ്ചായത്തിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കേരള ലാബ് ആൻഡ് എക്സ്റേ ടെക്നീഷ്യൻ സംഘടനയുടെ കേരള സംസ്ഥാന പ്രസിഡൻറ് ആയും പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ അമേരിക്കയിലേക്ക് വന്ന ചെറിയാൻ, കേരള അസോസിയേഷൻ
ട്രഷറർ ആയും, സെക്രട്ടറിയായും , ലൈബ്രേറിയനായും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെകേരള ലിറ്റററി സൊസൈറ്റിയുടെ ട്രഷററായും സെക്രട്ടറിയായും, ഇന്ത്യ പ്രസ് ക്ലബ്ഓഫ് നോർത്ത് ടെക്സസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് . കൂടാതെ ഡി മലയാളി കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളാണ്. ശാലോം മാർത്തോമാ സഭയുടെ അസംബ്ലി മെമ്പറായും, സെൻറ് പോൾ മാർത്തോമാ സഭയുടെ അസംബ്ലി മെമ്പറായും , ആത്മായ ശുശ്രൂഷകനായുംസുസ്തർഹമായ സേവനമനുഷ്ഠിച്ചു മുന്നേറുന്ന പി. പി ജീവ കാരുണ്യ പ്രവർത്തന രംഗത്ത് നന്മയുടെ സാന്നിദ്ധ്യമാണെന്നും മാതൃകയാണെന്നും പറയേണ്ടതാണ്.പല സുസ്തർഹമായ സേവനങ്ങൾ നിർവഹിച്ചിട്ടുള്ള പി. പി കിൻ റെഡ് ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റായും പ്രവർത്തിച്ചു പോരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും, ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും മറ്റു മുൻനിര മാധ്യമങ്ങളിലും വാർത്തകളും കഴിഞ്ഞ 25 വർഷക്കാലമായി പ്രസീധികരിക്കുന്ന പി. പി അമേരിക്കൻ മലയാളികളിൽ ശ്രദ്ധേയനാണ്. കൂടാതെ മാധ്യമ രംഗത്തും മറ്റു സംഘടനകളിൽ നിന്നും നിരവധി അവാർഡുകളും പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ ഓമന ചെറിയാൻ, മക്കൾ കേസിയ, കേരൻ, കെവിൻ, തുടങ്ങിയവരോടൊപ്പം ചെറിയാൻ ഡാളസിൽ താമാസിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും, വിജയാശംസകളും നേരുന്നു.