മനാമ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി 18 ലാപ്ടോപ്പുകൾ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ കൈമാറി. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സ്കൂൾ പ്രിൻസിപ്പൽ വി. ആർ. പളനി സാമി, ജനറൽ സെക്രട്ടറി സജി ആൻ്റണി, എക്സിക്യൂട്ടീവ് അംഗം ബിനു മണ്ണിൽ വർഗീസ് എന്നിവരും ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് റീന ശ്രീധർ,വൈസ് പ്രസിഡന്റ് ശാരദ അജിത് തുടങ്ങിയവരും പങ്കെടുത്തു.


