
മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബുമായി കൂടിക്കാഴ്ച നടത്തി.
വിവിധ മേഖലകളിലായി ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ഇരുപക്ഷവും അവലോകനം ചെയ്തു. പരസ്പര പ്രയോജനത്തിനായി ഈ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു. സാമൂഹിക സംരക്ഷണ, പരിചരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചാവിഷയമായി.
അംബാസഡര്‍ മന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ബഹ്റൈനുമായി ശക്തമായ സഹകരണം വളര്‍ത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു പറയുകയും ചെയ്തു.
