തിരുവനന്തപുരം: പ്രകൃതിയോടിണങ്ങിയുള്ള തലസ്ഥാനത്തെ ലുലു മാളിന്റെ നിര്‍മ്മിതിക്ക് വീണ്ടും സുവർണ്ണ അംഗീകാരം.
മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ലുലു മാളിന് അഭിമാന നേട്ടമായി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പുരസ്കാരം ലഭിച്ചു. ബെംഗലൂരുവില്‍ നടന്ന ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസ് 2024ലാണ് ഗ്രീന്‍ ന്യൂ ബില്‍ഡിംഗ് ഗോള്‍ഡ് റേറ്റിംഗ് പുരസ്കാരം ലുലു മാളിന് ലഭിച്ചത്.
ഹരിത ചട്ടങ്ങള്‍ പാലിച്ചുള്ളതാണ് ലുലു മാളിന്റെ നിര്‍മ്മിതിയെന്ന് ഐ.ജി.ബി.സി. വിലയിരുത്തി. ഗ്രീന്‍ ബില്‍ഡിംഗ് പ്രസ്ഥാനത്തോടുള്ള ഉറച്ച പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് പുരസ്കാരം. ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസിലെ ചടങ്ങില്‍ ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്, പ്രൊജക്ട്സ് ജനറൽ മാനേജർ പോള്‍. കെ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഫോട്ടോ ക്യാപ്ഷൻ: ബെംഗലൂരുവില്‍ നടന്ന ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസില്‍ ഗ്രീന്‍ ന്യൂ ബില്‍ഡിംഗ് ഗോള്‍ഡ് റേറ്റിംഗ് പുരസ്കാരം തിരുവനന്തപുലം ലുലു മാളിന് സമ്മാനിച്ചപ്പോള്‍. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്, പ്രൊജക്ട്സ് ജനറൽ മാനേജർ പോള്‍. കെ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.