ഹൈദരാബാദ്: ‘സിങ്കം’ സിനിമയിലെ സൂപ്പർ പൊലീസുകാരന്റെ വീരകൃത്യങ്ങളുടെ സ്വാധീനത്തിൽകുടുങ്ങി നിയമപാലനത്തിന്റെ യഥാർത്ഥ അന്തഃസത്തയിൽനിന്ന് വ്യതിചലിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന ‘ദിക്ഷാന്ത് പരേഡ് പരിപാടി’യില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതുതായി വരുന്ന ചില പോലീസുകാർക്ക് ‘ഷോ’ കാണിക്കാനും ആളുകളെ പേടിപ്പിക്കാനും താത്പര്യം കാണും. സാമൂഹികവിരുദ്ധർ തന്റെ പേരു കേൾക്കുമ്പോൾ ഞെട്ടിവിറയ്ക്കണമെന്നാണ് കരുതുക. അത്തരം ചിന്തകൾ മനസ്സിൽ കൂടുകെട്ടിയാൽ യഥാർഥത്തിൽ ചെയ്യേണ്ടകാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവും. പൊലീസുദ്യോഗസ്ഥർ നീചപ്രവൃത്തികളിൽ ഏർപ്പെടരുതെന്നും മികച്ച പോലീസിങ്ങിന് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അക്കാദമിയില്‍നിന്നു പാസ്സായ യുവ ഐപിഎസ് ഉദ്യോഗസ്ഥരുമായി താന്‍ സംവദിക്കാറുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവരെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ എന്റെ അധികാര സമയത്ത് ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരു ഘട്ടത്തില്‍ കണ്ടുമുട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. യൂണിഫോം ധരിക്കുമ്പോള്‍ അതില്‍ അഭിമാനം കൊള്ളണം. അതു ദുരുപയോഗം ചെയ്യരുത് എന്നതു പ്രധാനമാണ്. നിങ്ങളുടെ കാക്കി യൂണിഫോമിനോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഈ കോവിഡ് കാലത്തു പൊലീസ് നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ കാക്കിക്കുള്ളിലെ മനുഷ്യര്‍ക്ക് പൊതുജനങ്ങളുടെ മനസ്സില്‍ ഇടംനേടാന്‍ അവസരമൊരുക്കിയിട്ടുണ്ട്.- പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് പൊലീസിന്റെ ‘മാനുഷികമുഖം’ പുറത്തുവന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Trending
- മൂന്നാമത് ഐക്യരാഷ്ട്രസഭാ സമുദ്ര സമ്മേളനത്തില്‍ ബഹ്റൈന്‍ പ്രതിനിധികളും
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സമന്വയം 2025 ആഘോഷമാക്കി ബഹ്റൈൻ
- ബഹ്റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു
- മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍