ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെംഗും മോസ്കോയില്‍ കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനായാണ് ഇരു നേതാക്കളും മോസ്കോയിലെത്തിയത്. ഈ അവസരത്തിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ലഡാക്കിലെ സംഘര്‍ഷങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്ന് ചൈന കൂടിക്കാഴ്ചയില്‍ ആരോപിച്ചു. ‘ചൈനയുടെ പ്രദേശങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരവും, അഖണ്ഡതയും പ്രദേശങ്ങളും കാത്തു സൂക്ഷിക്കാന്‍ സൈന്യം പൂര്‍ണ്ണ സജ്ജരാണ്. ഇരു രാജ്യങ്ങളും സംഭാഷങ്ങളിലൂടെയും കൂടിക്കാഴ്ചയിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും’ ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ചൈനീസ് വാദങ്ങളെ ഇന്ത്യ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. ചൈനയാണ് അനാവശ്യമായി പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നതെന്ന നിലപാട് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഈ രീതിയില്‍ ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഇന്ത്യയുടെ പ്രദേശത്ത് നിന്ന് ചൈന പൂര്‍ണമായും പിന്നോട്ട് പോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കിഴക്കന്‍ ലഡാക്കിലെ നിര്‍ണായക മേഖലകളായ പാംഗോംഗ് സോ, ഗല്‍വാന്‍ താഴ്വര, ഗോഗ്ര ഹോട് സ്പ്രിംഗ്സ് എന്നിവിടങ്ങളില്‍ കഴിഞ്ഞ നാല് മാസമായി ഇന്ത്യ-ചൈന സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ ശക്തമായ സൈനികവിന്യാസവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 29-30 ദിവസങ്ങളില്‍ ലഡാക്കിന്റെ വിവിധ മേഖലകളിലേക്ക് അതിക്രമിച്ച് കയറാനുള്ള ചൈനീസ് ശ്രമങ്ങളെ ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് ചൈന മുന്നോട്ട് വന്നത്. നിലവില്‍ വിഷയത്തില്‍ സൈനിക തല ചര്‍ച്ചകളും നടക്കുന്നുണ്ട്. മേഖലയിലെ സുരക്ഷ വിന്യാസം വിലയിരുത്തുന്നതിനായി കരസേന മേധാവി എംഎം നരവനെയും ലഡാക്കില്‍ എത്തിയിരുന്നു
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്