മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ബി.സി.ഐ.സി.എ.ഐ) ബഹ്റൈന്‍ ചാപ്റ്റര്‍ മനാമയിലെ ക്രൗണ്‍ പ്ലാസയില്‍ ബിസിനസ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണന്‍ (ബി.എന്‍.ഐ) ബഹ്റൈന്‍ നെറ്റ്വര്‍ക്ക് പങ്കാളിയായി ‘സ്റ്റാര്‍ട്ടഅപ്പ് മജ്ലിസ്’ സംഘടിപ്പിച്ചു.


നിരവധി പ്രസംഗകര്‍ പരിപാടിയില്‍ പങ്കെടുത്തു. സി.എ. ഭാരതി മഹേശ്വരി മാസ്റ്റര്‍ ഓഫ് ഇവന്റ് ആയി. അദ്ധ്യക്ഷന്‍ സി.എ. വിവേക് ഗുപ്ത പരിപാടി ഉദ്ഘാടനം ചെയ്തു. ഹോപ്പ് വെഞ്ച്വേഴ്സ് വൈസ് ചെയര്മാന് മുഹമ്മദ് അബ്ദുല്ലലി അല്‍ അലി വിശിഷ്ടാതിഥിയായിരുന്നു.


ബിസിനസ്സ് വഴിത്തിരിവുകള്‍ക്ക് ശക്തമായ സി.എഫ്.ഒകളുടെ പ്രാധാന്യം ചടങ്ങില്‍ ചര്‍ച്ച ചെയ്തു. ശക്തമായ സ്ഥാപകരുടെയും തന്ത്രപരമായ വളര്‍ച്ചാ മേഖലകളുടെയും പ്രാധാന്യം ഉയര്ത്തിത്തിക്കാട്ടിക്കൊണ്ട് ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകള്‍ ടെന്മൗ മുന്‍ സി.ഇ.ഒ. നവാഫ് മുഹമ്മദ് അല്‍ കോഹെജി പങ്കുവെച്ചു. ബി.എന്‍.ഐ. ബഹ്റൈന്‍ ദേശീയ ഡയറക്ടര്‍ അരുണോദയ് ഗാംഗുലിയും സംസാരിച്ചു.


സാങ്കേതിക സെഷനുകളില്‍ വ്യവസായ പ്രമുഖര്‍, നിക്ഷേപ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത വിസൂര് ഇന്‍വെസ്റ്റ്മെന്റ് അഫയേഴ്സ് ലിമിറ്റഡിലെ അനീഷ് മഹേശ്വരി, സോഹോയില്‍ നിന്നുള്ള ഗുരുരാജന്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ കമ്പനിയുടെ മുന്നേറ്റത്തെക്കുറിച്ചും ഈ മേഖലയിലെ വളര്‍ച്ചയെക്കുറിച്ചും സംസാരിച്ചു
