മനാമ: ബഹ്റൈനിലെ മുഹറഖിലെ ഏറെ ചരിത്രപ്രാധാന്യമുള്ള രണ്ടു പൗരാണിക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടി തുടങ്ങി. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പിന്തുണയോടെ ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) ആണ് സംരക്ഷണപ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
റോഡ് 621, ബ്ലോക്ക് 206ലുള്ള ആദ്യകെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൗരാണിക വാസ്തുവിദ്യാ ഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തും. റോഡ് 310, ബ്ലോക്ക് 203ലെ രണ്ടാമത്തെ കെട്ടിടം പൊളിച്ചുപണിയാന്‍ ഉടമ അനുമതി തേടിയിട്ടുണ്ട്. ഈ കെട്ടിടം പൗരാണിക രൂപഘടന നിലനിര്‍ത്തിക്കൊണ്ട് പൊളിച്ചുപണിയാനാണ് സാധ്യത.
സംരക്ഷണ പ്രവൃത്തികള്‍ സംബന്ധിച്ച് മുനിസിപ്പാലിറ്റി കാര്യ മന്ത്രി വഈല്‍ മുബാറക്കിന് ബി.എ.സി.എ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ കത്തെഴുതിയിട്ടുണ്ട്. സംരക്ഷണ പ്രവൃത്തിയുമായി സഹകരിക്കുന്നതിനു വേണ്ടി മുനിസിപ്പാലിറ്റി മന്ത്രാലയം, പ്രാദേശിക പോലീസ്, മുനിസിപ്പല്‍ കൗണ്‍സില്‍, ഗവര്‍ണറുടെ ഓഫീസ്, ബി.എ.സി.എ, പൊതുജനാരോഗ്യ വിഭാഗം എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു വര്‍ക്കിംഗ് ഗ്രൂപ്പിന് രൂപം നല്കി.
Trending
- ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്ണ്ണന്2 – 10 ന് റിലീസ് ചെയ്യും.
- “ഹർഷം 2026” പത്തനംതിട്ട ഫെസ്റ്റ്-പായസ മൽസരം സംഘടിപ്പിക്കുന്നു
- ’98, 68, 91, 99 ഇതൊരു ഫോൺ നമ്പര്‍ അല്ല…’, നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഓര്‍മപ്പെടുത്തലുമായി എംഎം മണിയുടെ പോസ്റ്റ്
- അസാധാരണം! ഫെബ്രുവരി 1 ഞായറാഴ്ച, രാജ്യത്ത് ആകാംക്ഷ നിറയും; ചരിത്രമെഴുതാൻ നിർമല സീതാരാമൻ, 2026 കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, നിറയെ പ്രതീക്ഷ
- ഇനി മുതൽ മൂന്ന് തരം പെട്രോളുകൾ, പുതിയൊരു തരം പെട്രോൾ കൂടിയെത്തുന്നു, സൗദിയിലെ ഇന്ധന സ്റ്റേഷനുകളിൽ ഉടൻ ലഭ്യമാകും
- പാലക്കാട് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകും; തൃത്താലയിൽ ബൽറാം തന്നെ, പട്ടാമ്പി സീറ്റ് ലീഗിന് നൽകില്ലെന്നും കോൺഗ്രസിൻ്റെ ജില്ലാ നേതൃയോഗത്തിൽ തീരുമാനം
- വിമാനത്താവളത്തില്‍ അക്രമം: കുവൈത്തി വനിതയ്ക്ക് രണ്ടു വര്‍ഷം തടവ്
- ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഫെയറിൽ ഭാഗ്യശാലികളെ കാത്ത് ഒട്ടേറെ സമ്മാനങ്ങൾ
