ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽസുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ദേശീയ അന്വേഷണ ഏജൻസിയ്ക്ക് വധ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി വധിക്കപ്പെടുമെന്ന സന്ദേശം ഇമെയിലിൽ എൻ ഐ എയ്ക്ക് ലഭിക്കുന്നത് . തുടർന്ന് ഇതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി വിശദാംശങ്ങൾ കാട്ടി എൻ ഐ എ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി . തുടർന്ന് വിശദമായ അന്വേഷണം റോയും , മിലിട്ടറി ഇന്റലിജൻസും ഏറ്റെടുത്തു . ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വർദ്ധിപ്പിച്ചത്. സിഎഎയും എൻആർസിയും നടപ്പാക്കുന്നതിനെതിരെ കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുകയും , പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്കും എതിരെ വധഭീഷണി മുഴക്കുകയും ചെയ്ത അൻവർ, നിയാസ് എന്നീ രണ്ടുപേരെ കർണാടകയിൽ നിന്നും ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യദിനത്തിന് മുൻപായി വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 33 കാരനായ ഇയാൾ പൊലീസ് എമർജനിസ് നമ്പറിൽ വിളിച്ചാണ് ഭീഷണി മുഴക്കിയത്.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്