മനാമ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്റൈൻ ചാപ്റ്റർ നൽകുന്ന പ്രഥമ പുരസ്കാരമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡ് ദാനം ഒക്ടോബർ 11വെള്ളിയാഴ്ച കൂട്ടായ്മ സംഘടിപ്പിക്കുന്ന നമ്മളോണം 2024 എന്ന ഓണാഘോഷ പരിപാടിയിൽ വെച്ച് നൽകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
നമ്മളോണം 2024 എന്നപേരിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നബി സലേഹിലുള്ള മർമറീസ് ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ ചടങ്ങിൽ വെച്ച്, ബഹ്റൈനിലെ തൃശൂർ ജില്ലക്കാരായ സാമൂഹിക, സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ലൈഫ് കെയർ ഫാർമസി ഉടമ ഷൌക്കത്ത് അലി എന്നിവർക്കാണ്ഹ്യൂമാനിറ്റി പ്ലസ്അവാർഡ്നൽക്കുക .
ബഹ്റൈനിലെ വ്യാപാര മേഖലയിൽ സ്വപ്രയത്നം കൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മെട്രോ ഗ്ലാസ് ഉടമ ഗണേഷ് കുമാറിനാണ് ബിസ്സിനെസ്സ് പ്ലസ് അവാർഡ് നൽക്കുക. ഇരുവരെയും കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണൻപിള്ള , നമ്മൾ ചാവക്കാട്ടുകാരുടെ പ്രസ്തുത പ്രഥമ അവാർഡ് നൽകി ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്നേ ദിവസം നടക്കുന്ന ഓണാഘോഷ പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാ, കായിക വിനോദ പരിപാടികൾ ഉണ്ടായിരിക്കും.
ചടങ്ങിൽ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിക്കും.
കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണൻപിള്ള ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ കെ.വി തോമസ് വിശിഷ്ട്ടാഥിതി ആയിരിക്കും.
ഓണാഘോഷ പരിപാടിയിൽ എല്ലാ മെമ്പർമാരും പങ്കെടുക്കുവാൻ സംഘാടകർ അഭ്യർത്ഥിച്ചു.