ജുഫൈര്‍ (ബഹ്റൈന്‍): തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സംഭാവനകള്‍ ആഘോഷിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഫാന്‍സ് ഷോ ഒക്ടോബര്‍ 11 മുതല്‍ 24 വരെ ജുഫൈറിലെ മുക്ത എ 2 സിനിമാസില്‍ നടക്കും.
തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വേട്ടയ്യന് ഫാന്‍സ് ഷോ എന്ന പരിപാടി രാവിലെ 9 മണി മുതല്‍ ആയിരിക്കും നടക്കുക. രജനീകാന്തിന്റെ ഐതിഹാസിക ഗാനങ്ങള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സ് പരിപാടിയുടെ ഭാഗമായി നടക്കും. ബഹ്റൈനിലെ ബീറ്റ്സ് ഉത്സവത്തിന്റെ സ്വരമുയര്‍ത്തുന്ന പരിപാടിയില്‍ രജനീകാന്തിന്റെ മുഖം മുഹമ്മദ് ഇസാന് പുനരാവിഷ്കരിക്കും.
ഭഹിരതി ‘രതി’ വേണുഗോപാലന്‍ പരിപാടി നയിക്കും.
ബഹ്റൈന്‍ രജനി ഫാന്‍സ് അസോസിയേഷന് ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി ഇന്ത്യന്‍ സിനിമയ്ക്ക് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നല്കിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയായിരിക്കും.