മനാമ: മേഖലയിൽ സംഘർഷങ്ങൾ തടയാനും ക്ഷേമവും വികസനവും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും ബഹ്റൈൻ പിന്തുണ നൽകുമെന്ന് ആവർത്തിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ അടിയന്തര ആവശ്യകതയാണ്.
ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ശാശ്വത സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം. ലെബനാനിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സാഖീർ കൊട്ടാരത്തിൽ സ്വീകരിച്ച വേളയിലാണ് ഹമദ് രാജാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.