മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) സംഘടിപ്പിക്കുന്ന മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു ഇൻ അസോസിയേഷൻ വിത്ത് ഐമാക്ക് ബി.എം.സി 2024 നവംബർ 15 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതൽ കെ.സി.എ ഹാളിൽ (ബഹ്റൈൻ കേരളീയ സമാജത്തിനടുത്ത് ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.പി.എഫ് മെമ്പർമാരും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളായ നൃത്ത നൃത്ത്യങ്ങൾ തിരുവാതിര, ഒപ്പന, കരോക്കെ ഗാനങ്ങൾ, മിമിക്രി മുതലായവയും ആരവം നാടൻ പാട്ട് സംഘം അണിയിച്ചൊരുക്കുന്ന നാടൻ പാട്ടുകളും ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കൺവീനർ അരുൺ പ്രകാശ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതക്കുടി, രക്ഷാധികാരി യു.കെ ബാലൻ , ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് എക്സിക്യൂട്ടീവ് മെമ്പർമാർ, മീഡിയാ കൺവീനർ സത്യൻ പേരാമ്പ്ര എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു. പ്രോഗ്രാമിന് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു