മനാമ: ബഹ്റൈനിലെ മുതിർന്ന മുതിർന്ന മാധ്യമ പ്രവർത്തകനായ സോമൻ ബേബി ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ എഗ്രിമെന്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്ന് അംബാസിഡർ പീയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ചയിൽ പറഞ്ഞു. ഇത് നടപ്പിലായാൽ യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുത്ത് യാത്രചെയ്യാൻ സാധിക്കും. എംബസ്സിയിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം വരില്ല. നിലവിൽ ബഹ്റൈൻ ഗവണ്മെന്റിന്റെ അനുമതി ലഭിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമേ നാട്ടിൽ നിന്നും പ്രവാസികൾക്ക് യാത്രചെയ്യാൻ സാധിക്കൂ. കണ്ണൂരിൽ നിന്നും മറ്റുസ്ഥലങ്ങളിൽ നിന്നുമെല്ലാം യാത്രക്കാരുടെ കുറവ് ഇതുമൂലമുണ്ടായതാണ്. ഇതിനെല്ലാം എയർ ബബിൾ എഗ്രിമെന്റ് വരുന്നതോടുകൂടി പരിഹാരമാകുമെന്ന് അംബാസിഡർ വ്യക്തമാക്കി.
ബഹ്റൈന്റെ മുൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയും മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായുള്ള ബന്ധവുമെല്ലാം അദ്ദേഹം കൂടിക്കാഴ്ചയിൽ ഓർത്തെടുത്തു. വർഷങ്ങൾക്ക് മുൻപ് സോമൻ ബേബി രചിച്ച ‘ശുഖ്റൻ ബഹ്റൈൻ ‘ എന്ന പുസ്തകം അംബാസിഡർക്ക് സമ്മാനിക്കുകയും ചെയ്തു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE