ദോഹ: ദോഹയില്‍ നടന്ന ജി.സി.സി. സാംസ്കാരിക മന്ത്രിമാരുടെ 28-ാമത് യോഗത്തില്‍ ഡോ. ദലാല്‍ അല്‍ ശുറൂഖിയെയും ഫോട്ടോഗ്രാഫര്‍ അബ്ദുല്ല അല്‍ ഖാനെയും ഗള്‍ഫിലെ മറ്റു പ്രമുഖ വ്യക്തികള്‍ക്കൊപ്പം ആദരിച്ചു.
പൈതൃകപഠനത്തിലെ പ്രവര്‍ത്തനത്തിനാണ് ഡോ. അല്‍ ശുറൂഖിയെ ആദരിച്ചത്. നിരവധി പുസ്തകങ്ങളിലൂടെയും പഠനങ്ങളിലൂടെയും ബഹ്റൈന്റെ ദേശീയ പൈതൃകം രേഖപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അവര്‍, ജനകീയ സംസ്കാരത്തിലും പാരമ്പര്യത്തിലും ബഹ്റൈനിലെ പ്രമുഖ ഗവേഷകരിലൊരാളാണ്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രഭാഷണങ്ങള്‍, ടെലിവിഷന്‍ പരിപാടികള്‍, പരമ്പരാഗത ബഹ്റൈന്‍ പാചകരീതികളെയും വസ്ത്രങ്ങളെയും കുറിച്ചുള്ള ഗവേഷണം എന്നിവ ഉള്‍പ്പെടുന്നു. ബഹ്റൈനിലും വിദേശത്തും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ മുമ്പും അംഗീകാരം നേടിയിട്ടുണ്ട്.
ദൃശ്യകലയില്‍, പ്രത്യേകിച്ച് ഫോട്ടോഗ്രാഫിയില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അബ്ദുല്ല അല്‍ ഖാനെ ആദരിച്ചത്. 1937-ല്‍ മുഹറഖില്‍ ജനിച്ച അല്‍ ഖാന് ബാപ്കോയില്‍ തന്റെ കരിയര്‍ ആരംഭിക്കുകയും ലണ്ടനിലെ ഈലിംഗ് ആര്‍ട്ട് കോളേജിലെ പഠനത്തിന് ശേഷം ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യം നേടുകയും ചെയ്തു. ബഹ്റൈനിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ജീവിതങ്ങളെ ക്യാമറയില്‍ പകര്‍ത്തിയാണ് അദ്ദേഹം പ്രശസ്തനായത്. 2011-ല്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയില്‍നിന്ന് ഓര്‍ഡര്‍ ഓഫ് കോംപിറ്റന്‍സ് ഉള്‍പ്പെടെ നിരവധി ഔദ്യോഗിക ബഹുമതികള്‍ അല്‍ ഖാന് ലഭിച്ചിട്ടുണ്ട്.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം