മനാമ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ ലൈസന്‍സുള്ള എക്സ്ചേഞ്ചായ ബഹ്റൈന്‍ ബോഴ്സ് ബോര്‍ഡിന്റെ (ബി.എച്ച്.ബി) മെന്റര്‍ഷിപ്പ് പ്രോഗ്രാമിലെ 20 ബിരുദധാരികളെ ആദരിച്ചു. ബി.എച്ച്.ബിയും ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സും (ബി.ഐ.ബി.എഫ്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റോ, സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) സെക്രട്ടറി ജനറല്‍ ലുല്‍വ സാലിഹ് അല്‍ അവാദി, ലേബര്‍ ഫണ്ട് (തംകീന്‍) ചീഫ് എക്സിക്യൂട്ടീവ് മഹ മൊഫീസ്, ബി.എച്ച്.ബി. സി.ഇ.ഒ. ഷെയ്ഖ് ഖലീഫ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, ബി.ഐ.ബി.എഫ്. സി.ഇ.ഒ. ഡോ. അഹമ്മദ് അല്‍ ഷെയ്ഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇത്തരം ഗുണപരമായ പരിശീലന പരിപാടികള്‍ ഭാവിയില്‍ എക്സിക്യൂട്ടീവ് ചുമതലകള്‍ ഏറ്റെടുക്കുന്നതിന് ബിരുദധാരികളെ പ്രാപ്തരാക്കുമെന്ന് മന്ത്രി പറഞ്ഞു.