ന്യൂഡൽഹി: 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. പബ്ജി ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഗെയിമിംഗ് ആപ്പുകള്‍, ക്യാമറ ആപ്ലിക്കേഷനുകള്‍, ലോഞ്ചറുകൾ എന്നിവ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. നേരത്തെ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.





