കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അതീവ ഗൗരവതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് ഗവര്‍ണറോട് മറച്ചുവെച്ചു. മാധ്യമങ്ങളോട് വിശദീകരിച്ചു, ഗവര്‍ണ്ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. ഇക്കാര്യം സെപറ്റംബര്‍ 21-ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്.
ഹിന്ദു ദിനപ്പത്രത്തിന്റെ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചിട്ട് കാര്യമില്ല. ഇതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരാഴ്ച ആയിട്ടും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കുറച്ചുകൂടി കാത്തുനില്ക്കും. അതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.