
മനാമ: ബഹ്റൈനിലെ പ്രമുഖ പബ്ലിക് സ്പീക്കിംഗ് ക്ലബ്ബായ ഫാല്‍ക്കണ്‍ ടോസ്റ്റ്മാസ്റ്റര്‍സിന്റെ 22-ാം വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 22ന് ഫെഡറേഷന് ഓഫ് ജനറല്‍ ട്രേഡ് യൂണിയന്‍സ് ബില്‍ഡിംഗിലെ ആദില്യ ഇവന്റ്സ് ഹാളില്‍ നടക്കും. വൈകീട്ട് 7 മണിക്കാരംഭിക്കുന്ന ആഘോഷപരിപാടിയില്‍ ഡി.ടി.എം. മുഹമ്മദ് അലി ഷുക്രി മുഖ്യപ്രഭാഷണം നടത്തും. ‘നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങള്‍’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച, മികച്ച അംഗങ്ങളെ ആദരിക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങ് തുടങ്ങിയ പരിപാടികളുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കമാല്‍ മൊഹിയുദ്ദീനുമായി (38815222) ബന്ധപ്പെടാവുന്നതാണ്.
