കൊല്‍ക്കത്ത: കേന്ദ്രസർക്കാരിന്റെ അൺലോക്ക് മാർഗനിർദേശം അനുസരിച്ച് പശ്ചിമബംഗാളിൽ ബാറുകൾ തുറക്കുന്നു. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും ബാറുകളുടെ പ്രവർത്തനമെന്ന് സർക്കാർ വ്യക്തമാക്കി. ലൈസൻസുള്ള റസ്റ്റോറന്റുകളിലും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകി. എന്നാൽ ഡാൻസ് ബാറുകൾക്ക് അനുമതിയില്ല. ക്ലബുകളിലും കാന്റീനുകളിലും മദ്യം നൽകുന്നതിന് മുന്‍പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.


