തിരുവനന്തപുരം: പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാൽ ഇവർക്ക് അധിക നാൾ സി.പി.എം പാളയത്തിൽ തുടരാനാവില്ലയെന്ന് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികളായിരുന്ന ഇവർ ഇപ്പോൾ കണ്ണിലെ കരടാണ്. ഇവർ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കും നടപടികൾക്കുമെതിരെയാണ് പ്രസ്താവനകളിലൂടെ ഒളിയമ്പ് എയ്യുന്നത്. വർഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എം ന് ഇനി ആവശ്യമില്ലെന്ന് അൻവറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവർ മുങ്ങുന്ന കപ്പലിൽ നിന്നും എടുത്തു ചാടാനാണ് ആഗ്രഹിക്കുന്നത്.
Trending
- അറബ് ട്രോയിക്ക യോഗത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തു
- നിയമവിരുദ്ധമായി പിരിച്ചുവിട്ട എന്‍ജിനീയര്‍ക്ക് നഷ്ടപരിഹാരം നല്കാന് വിധി
- പിങ്ക് പാര്‍ക്കിംഗ് പദ്ധതി കൂടുതല്‍ പഠനത്തിനായി തിരിച്ചയച്ചു
- കുട്ടികളുടെ കാന്‍സര്‍ രോഗമുക്തി റോയല്‍ മെഡിക്കല്‍ സര്‍വീസസ് ആഘോഷിച്ചു
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ കൗമാരക്കാരി അറസ്റ്റില്‍
- ഇന്‍ഷുറന്‍സ് ഫണ്ടില്‍നിന്ന് 2,90,000 ദിനാര്‍ തട്ടിയെടുക്കാന്‍ ശ്രമം: രണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ തടവുശിക്ഷ ശരിവെച്ചു
- തെറ്റായ വീഡിയോ പ്രചാരണം: ബഹ്റൈനി വനിത റിമാന്‍ഡില്‍
- ‘സർക്കാരിന് പെട്ടന്ന് അയ്യപ്പഭക്തി, ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ആവേശഭരിതരായത് മന്ത്രിയടക്കം’; സിപിഎമ്മിനെതിരെ സതീശൻ