ന്യൂഡൽഹി: ലഡാക്കിൽ വീണ്ടും അതിക്രമിച്ചു കയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം. ശനി, ഞായർ ദിവസങ്ങളിലാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായതെന്നും ഇന്ത്യൻ ആർമി വാർത്താക്കുറിപ്പിൽ അറിയിച്ചു. കിഴക്കാൻ ലഡാക്കിലാണ് ചൈന നിയന്ത്രണ രേഖ ലംഘിച്ച് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സൈന്യം ഈ നീക്കം പ്രതിരോധിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ നയതന്ത്രതലത്തിലുള്ള ചർച്ച നടന്നുവരികയാണെന്നും സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.സംഘർഷാവസ്ഥ പരിഹരിക്കാൻ ബ്രിഗേഡ്, കമാൻഡർ തലത്തിലുള്ള യോഗം പുരോഗമിക്കുകയാണെന്ന് കരസേന വക്താവ് കേണൽ അമാൻ ആനന്ദ് പറഞ്ഞു.
Trending
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍