മനാമ: കൊറോണ വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണമെന്നു നോർത്തേൺ ഗവർണറേറ്റ്. ആഘോഷങ്ങളെ തുടർന്ന് രോഗവ്യാപനം തടയുന്നതിന് പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ കമ്മ്യൂണിറ്റി സെന്ററിനു പുറത്ത് സാമൂഹിക അകലം പാലിക്കണം. കുട്ടികളെയും, പ്രായമായവരെയും, ആരോഗ്യ പ്രശ്നങ്ങളുള്ളവരുടെയും അശ്ഹറേ ആഘോഷത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കമ്മ്യൂണിറ്റി സെന്ററുകളിലെ പ്രവർത്തകർ പ്രഖ്യാപിച്ച മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ കാണിച്ച പ്രതിബന്ധതയ്ക്ക് നോർത്തേൺ ഗവർണർ അലി ബിൻ അൽ-ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ നന്ദി അറിയിച്ചു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE