കൊച്ചി: സി.എം.ആർ.എൽ– എക്സാലോജിക് മാസപ്പടി കേസിനു പിന്നാലെ കരിമണൽ ഖനന വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷോൺ ജോർജിന്റെ ഹർജി.
ദുരന്തനിവാരണത്തിന്റെ മറവിൽ തോട്ടപ്പള്ളിയിലും തീരദേശത്തും നടത്തുന്നത് അനധികൃത ഖനനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഖനനം സംബന്ധിച്ച് സി.ബി.ഐ, എൻ.ഐ.എ. അന്വേഷണം വേണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തോട്ടപ്പള്ളി സ്പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ ആണവധാതുക്കളടങ്ങിയ കരിമണൽ കടത്തുകയാണെന്നാണ് ഷോൺ ജോർജിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. കമ്പനിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ടെന്ന് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയതിനു ശേഷവും മണൽക്കടത്ത് നിർബാധം തുടരുകയാണെന്ന് ഷോൺ ഹർജിയിൽ പറയുന്നു.
കുട്ടനാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം തുറന്നു കിടക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിലാണ് കാലാകാലങ്ങളായി ഇവിടെ കൊള്ള നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
Trending
- കെനിയയിലെ വാഹനാപകടത്തിൽ മലയാളികളുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി, നോർക്ക ഹെൽപ്പ് ലൈൻ തുറന്നു
- വാട്സാപ്പ് ഗ്രൂപ്പില്‍ മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
- പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്
- സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം: ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
- കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാർ പില്ലർ വയഡക്ട് നിർമിച്ച് മാലിന്യം നീക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
- പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു: പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
- ജി.ഒ.പി.ഐ.ഒ. ബഹ്റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി
- കെനിയ വാഹനാപകടം; മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ, നിരവധി പേർക്ക് പരിക്ക്