കോഴിക്കോട്: വിലങ്ങാട്ടും പരിസരങ്ങളിലുമുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഓഗസ്റ്റ് 20 വരെ സമയം നൽകി.
കണക്കെടുപ്പ് പൂർത്തിയായിട്ടില്ലാത്തസാഹചര്യത്തിലാണ് നഷ്ടം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറാൻ സാവകാശം നൽകിയത്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും കെ. രാജനും കോഴിക്കോട് കലക്ടർ സ്നേഹിൽകുമാർ സിങ്ങും ഓൺലൈനായി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വാണിമേൽ പഞ്ചായത്തിലാണ് ഉരുൾപൊട്ടൽ വൻനഷ്ടം വിതച്ചതെങ്കിലും സമീപ പഞ്ചായത്തുകളായ നരിപ്പറ്റ, നാദാപുരം, വളയം, ചെക്യാട്, എടച്ചേരി എന്നീ പഞ്ചായത്തുകളിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാനും യോഗത്തിൽ തീരുമാനമായി.
ഓഗസ്റ്റ് 30 വരെ നഷ്ടങ്ങൾ സംബന്ധിച്ച കണക്ക് കർഷകർക്ക് കൃഷിഭവനുകളിലൂടെയും നൽകാം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ശനിയാഴ്ച റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഡ്രോൺ സർവേയിൽ കൂടുതൽ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്ടവുമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ വഴി ശേഖരിച്ച വിവരങ്ങളും അപേക്ഷകരിൽനിന്നും വിവിധ വകുപ്പുകളിൽനിന്നും ലഭ്യമാകുന്ന വിവരങ്ങളും ചേർത്തായിരിക്കും നഷ്ടം കണക്കാക്കുക.
പല വകുപ്പുകളിലും ഇതുവരെ നഷ്ടത്തിന്റെ പൂർണമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്നിരിക്കെ കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തീരുമാനമായി.
Trending
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും
- ബഹ്റൈനില്‍ പെരുന്നാളിന് ഇസ്ലാമിക് എജുക്കേഷന്‍ അസോസിയേഷന് 4,000 കുടുംബങ്ങള്‍ക്ക് ബലിമാംസം വിതരണം ചെയ്തു
- ബഹ്റൈനില്‍ മദ്ധ്യാഹ്ന ജോലി വിലക്ക് ജൂണ്‍ 15 മുതല്‍
- ഓസ്ട്രിയയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അപലപിച്ചു
- ‘എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചു’; ചെന്നിത്തല നവോദയ വിദ്യാലയത്തിൽ റാഗിങ് പരാതി
- കെനിയയിലെ വാഹനാപകടത്തിൽ മലയാളികളുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി, നോർക്ക ഹെൽപ്പ് ലൈൻ തുറന്നു
- വാട്സാപ്പ് ഗ്രൂപ്പില്‍ മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
- പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്