ന്യൂഡൽഹി: ജിമ്മുകൾ തുറക്കണമെന്നാവശ്യപ്പെട്ട് ന്യൂഡൽഹിയിൽ പ്രതിഷേധം. സ്ത്രീകളും പുരുഷന്മാരുമടക്കമാണ് പ്രതിഷേധത്തിന് എത്തിയത്. ജിം ജീവനക്കാരും ജിമ്മിലെത്തുന്നവരും പ്രതിഷേധത്തിൽ പങ്കെടുത്തു.ഇന്ത്യൻ ജിംസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് അടച്ച ജിമ്മുകൾ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഡൽഹിയിൽ ലോക്ക്ഡൗണിൽ മറ്റു പലതിനും ഇളവുകൾ നൽകിയിട്ടും ജിമ്മുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ആം ആദ്മി സർക്കാരിനെതിരെ പ്രതിഷേധവുമായി ജിം പ്രവർത്തകർ എത്തിയത്.ജിമ്മുകൾ തുറക്കാതായതോടെ ഡൽഹിയിൽ നിരവധി പേർക്ക് തൊഴിൽ നഷ്ടമായെന്ന് ഇന്ത്യൻ ജിം ഫെൽഫെയർ ഫെഡറേഷൻ പ്രസിഡന്റ് സുനിൽ കുമാർ പറയുന്നു. നോയിഡ, ഗുർഗോൺ, ഫരീദാബാദ് എന്നിവിടങ്ങളിലെ ജിമ്മുകൾ തുറന്നിട്ടും ഡൽഹിയിൽ മാത്രം ജിമ്മുകൾ പുനരാരംഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.ആറ് മാസത്തിലേറെയായി ജിമ്മുകൾ അടഞ്ഞിരിക്കുകയാണെന്നും ഇതുവഴി നിരവധി യുവാക്കളുടെ ഉപജീവനമാർഗം നിലച്ചതായും പ്രതിഷേധക്കാർ പറയുന്നു. റസ്റ്റോറന്റുകളും സലൂണുകളും തുറക്കാമെങ്കിൽ എന്തുകൊണ്ട് ജിമ്മുകൾ തുറന്നുകൂടാ എന്നതാണ് ഇവരുടെ പ്രധാന ചോദ്യം.

Trending
- ‘എൻഡിഎ ജയം ആശങ്കപ്പെടുത്തുന്നത്; എൽഡിഎഫിനു പ്രതീക്ഷിച്ച ഫലം കിട്ടിയില്ല’; മുഖ്യമന്ത്രി
- മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരംഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്പ്പറേഷന്
- ഒരു സംവിധായകന്; നാല് സിനിമകള്സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു.ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു.
- ‘ഇടതിൻ്റെ പരാജയ കാരണം വർഗീയത’; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം

