കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി നൽകും.
ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്റെ കുടുംബത്തെ അറിയിച്ചു. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇപ്പോൾ താൽക്കാലികമായാണ് നിയമനം നൽകുന്നത്. പിന്നീട് സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് സ്ഥിരപ്പെടുത്തും.
അതേസമയം, അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ എല്ലാ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം അർജുന്റെ വീട് സന്ദർശിക്കവെ കുടുംബം നൽകിയ നിവേദനത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടി ജില്ലാ കലക്ടർ അർജുന്റെ വീട് സന്ദർശിച്ച് കൈമാറി.
അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി. തിരച്ചിൽ പുനരാരംഭിക്കണമെന്ന് കർണാടക ഹൈക്കോടതി നിർദേശം നൽകിയിട്ടും മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്.
Trending
- നാലാമത് സതേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ ഫോറത്തിന് തുടക്കമായി
- ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം
- അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ ‘വികസനനേട്ടം@2025’ ചിത്രീകരണം പുരോഗമിക്കുന്നു.
- സലാലയിലെ മൂന്നാമത് സക്കാത്ത് സമ്മേളനത്തില്‍ ബഹ്റൈന്‍ സക്കാത്ത് ഫണ്ട് ഡയറക്ടര്‍ പങ്കെടുക്കുത്തു
- കരൂര്‍ ദുരന്തം: നിർണായക നീക്കവുമായി തമിഴ്നാട് പൊലീസ്, ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാൻ ആലോചന
- മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, ലൈംഗിക ചൂഷണം; ഏഷ്യക്കാരന്റെ വിചാരണ ഒക്ടോബര്‍ ഏഴിന്
- വികസന മുന്നേറ്റതിന്റെ പുത്തൻ മാതൃക തീർത്ത് കേരളം : ഇ പി ജയരാജൻ
- രണ്ടാമത് ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനത്തിന് തുടക്കമായി