ഹൈദരാബാദ്: സ്മാര്‍ട്ട് ഫോണുകളുമായി വന്ന ലോറി കൊള്ളയടിച്ചു. രണ്ട് കോടിയോളം വിലവരുന്ന സ്മാര്‍ട്ട് ഫോണുകളാണ് കൊള്ളയടിച്ചത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ബുധനാഴ്ചയാണ് സംഭവം.ഷവോമി മെബൈല്‍ നിര്‍മ്മാതാക്കളുടെ ഉല്പ്പന്നയൂണിറ്റില് നിന്നു പോയ ലോറിയാണ് കൊളളയടിക്കപ്പെട്ടത്. ഡ്രൈവറെ കെട്ടിയിട്ടാണ് കൊള്ളയടിച്ചത്. രാത്രി തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ ഇവരെ തടഞ്ഞു. തുടര്‍ന്നാണ് ലോറിയുടെ ഡ്രൈവറെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.
നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോറി കണ്ടെത്തി. നിലവില്‍ ഡ്രൈവർ പോലീസ് കസ്റ്റഡിയില്‍ ആണ്.

Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026

