തിരുവനന്തപുരം: കേരള സർവ്വകലാശാല
സിൻഡിക്കറ്റ്
തെരഞ്ഞെടുപ്പിൽ
ഇടതുപക്ഷത്തിന്
വൻ വൻതൂക്കം.
12 സീറ്റിൽ 9ഉം
എൽ.ഡി.എഫ്. നേടിയെങ്കിലും നിലവിലുണ്ടായിരുന്ന മൂന്നു സീറ്റുകൾ മുന്നണിക്ക് നഷ്ടമായി. ആദ്യമായി രണ്ടു സീറ്റുകൾ നേടി ബി.ജെ.പി. ചരിത്രം സൃഷ്ടിച്ചു.
നിലവിൽ മൊത്തം 12 സീറ്റുകളും എൽ.ഡി.എഫിന്റെ കൈവശമായിരുന്നു. അതിൽ 9 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3 സീറ്റുകളിൽ ഇടതുമുന്നണി നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബാക്കി 9 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി രണ്ടു സീറ്റുകളോടെ അക്കൗണ്ട് തുറന്ന് ബി.ജെ.പി. ഇരു മുന്നണികളെയും ഞെട്ടിച്ചു. ഒരു സീറ്റ് യു.ഡി.എഫ്. നേടി.
കോൺഗ്രസിലെ
ഒരാളുടെ
വോട്ട് ബി.ജെ.പി. സ്ഥാനാർത്ഥിക്ക്
ലഭിച്ചു.