മനാമ: അഷൂറ അവധി ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയം രാജ്യത്തിന്റെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. മുഹർറാക്ക് നോർത്തേൺ ഹെൽത്ത് സെന്റർ, റിഫയിലെ ഹമദ് കനൂ ഹെൽത്ത് സെന്റർ, ഈസ ടൗണിലെ യൂസഫ് എഞ്ചിനീയർ ഹെൽത്ത് സെന്റർ എന്നിവ 24 മണിക്കൂറും സേവനങ്ങൾ നൽകും.
ഹമദ് ടൗണിലെ മുഹമ്മദ് ജാസിം കനൂ ഹെൽത്ത് സെന്റർ(റൗണ്ട് എബൗട്ട് 17) ആഴ്ച മുഴുവൻ രാവിലെ 07:00 മുതൽ രാത്രി 11:00 വരെ തുറന്നിരിക്കും. സൽമാനിയ മെഡിക്കൽ കോംപ്ലക്സിന്റെ (എസ്എംസി) ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റും അതിന്റെ ഫാർമസിയും അവരുടെ സേവനങ്ങൾ മുഴുവൻ സമയവും പൊതുജനങ്ങൾക്ക് നൽകും (24/7). അഷൂറ അവധി ദിവസങ്ങളിൽ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ അടയ്ക്കും.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സന്ദർശനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയതനുസരിച്ചു ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രമേ രോഗികൾക്കുള്ള സന്ദർശനം അനുവദിക്കൂ.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE