മനാമ: മുൻ യു.എസ്. പ്രസിഡൻ്റും ഇപ്പോൾ അവിടുത്തെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ പ്രചാരണത്തിനിടയിൽ വധിക്കാൻ നടന്ന ശ്രമത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു.
കൊലപാതകശ്രമം ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമായ കുറ്റകൃത്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന് ആരോഗ്യവും സുരക്ഷയുമുണ്ടാകട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു. ഒരു തരത്തിലുള്ള അക്രമവും തീവ്രവാദവും കൂടാതെ യു.എസ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സമാധാനപരമായി തുടരട്ടെ.
മന്ത്രാലയം അമേരിക്കയ്ക്ക് രാജ്യത്തിൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.