മനാമ: ബഹ്റൈനിൽ അഷൂറ അവധി ദിനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറത്തിറക്കി. സർക്കുലർ അനുസരിച്ച്, രാജ്യത്തെ മന്ത്രാലയങ്ങളും ഏജൻസികളും ഔദ്യോഗിക സ്ഥാപനങ്ങളും ഓഗസ്റ്റ് 29 ശനിയാഴ്ചയും, 30 ഞായറാഴ്ചയും അവധിയായിരിക്കും.
ഓഗസ്റ്റ് 29 ശനിയാഴ്ച ഔദ്യോഗിക അവധിദിനമായതിനാൽ ഓഗസ്റ്റ് 31 തിങ്കളാഴ്ച കൂടി അവധിയായിരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE