
തിരുവനന്തപുരം: പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ.ആർ. കേളുവിൻ്റെ ആദ്യ തീരുമാനം.
മന്ത്രിയായി ചുമതലയേറ്റ ശേഷം വകുപ്പ് അധ്യക്ഷന്മാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ജനങ്ങൾക്ക് കൂടുതൽ സഹായകരമായ തീരുമാനമെടുത്തത്.
ചികിത്സാ സഹായ വിതരണ നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാൻ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
പട്ടിക വിഭാഗക്കാർക്കുള്ള ചികിത്സാ സഹായ വിതരണം കൂടുതൽ ത്വരിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


