പാലക്കാട്: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. വെട്ടം പടിഞ്ഞാറേക്കരയിൽ സജിതയെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനുപിന്നാലെ വീട്ടിൽനിന്ന് കാണാതായ ഭർത്താവ് നിഖിലിനെ സേലത്തുവച്ച് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. പോണ്ടിച്ചേരിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സേലം പോലീസിന്റെ പിടിയിലാവുകയായിരുന്നു.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തുഞെരിച്ചോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയതാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം, പോസ്റ്റ്മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ. അഖിൽ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.