
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരാഹോണത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അനുവദിച്ച എല്ലാ ബജറ്റുകളും ജീവകാരുണ്യ സംഘടനകള്‍ക്ക് കൈമാറുന്നതായി റോയല്‍ കോര്‍ട്ട് മന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു. രാജാവിന്റെ നിര്‍ദേശപ്രകാരമാണിത്.
ഈ നടപടി സാമൂഹ്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. സാമൂഹ്യ പുരോഗതിയില്‍ രാജ്യത്തെ ജീവകാരുണ്യ സംഘടനകളുടെയും ഫണ്ടുകളുടെയും ഔദ്യോഗിക അധികാരികളുടെയും സംഭാവനകളും പങ്കും ഉയര്‍ത്തിക്കാട്ടുന്ന നടപടി കൂടിയാണിത്. രാജ്യത്തിന്റെ ദേശീയ ദിനങ്ങളുടെ വാര്‍ഷികാഘോഷങ്ങള്‍, രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ വാര്‍ഷികാഷോഷം, മറ്റു ദേശീയാഘോഷ പരിപാടികള്‍ എന്നിവ തുടരുമെന്നും മന്ത്രി പറഞ്ഞു.



