മനാമ : പാപചിന്തകൾ വെടിഞ്ഞു നിർമലമായൊരു ഹൃദയവുമായി തന്റെ നാഥനെ കണ്ടു മുട്ടാൻ ഓരോ വിശ്വാസിയും പരമാവധി ശ്രമിക്കണമെന്ന് സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു.
സുന്നി ഔഖഫിന്ന് കീഴിൽ അൽ മാന്നാഇ സെന്റർ (മലയാള വിഭാഗം) ഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈ സ്കൂളിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരുഭൂമി മധ്യത്തിലുള്ള മക്കാ നഗരിയിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തുന്നത് പ്രവാചകൻ ഇബ്റാഹിം നബിക്ക് പടച്ചവൻ നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മുൽഹസം സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന പ്രാർത്ഥനകൾക്ക് സി. ടി. യഹ്യയും, ഹിദ്ദ് ഇന്റമീഡിയേറ്റ് ഗേൾസ് ഹൈ സ്കൂളിൽ നടന്ന ഈദ് നമസ്ക്കാരത്തിന് അബ്ദു ലത്വീഫ് അഹമ്മദും നേതൃത്വം നൽകി.