ന്യൂയോര്‍ക്ക്: നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) സംഘം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം സമാപിച്ചു. ജൂണ്‍ 10നാണ് സംഘം അമേരിക്കയിലെത്തിയത്.
ബഹ്റൈന്‍ ഇ.ഡി.ബി ആതിഥേയത്വം വഹിക്കുന്ന ‘ദി ട്രാന്സ്ഫര്മേഷന് അജണ്ട’ പരിപാടിയുടെ ഭാഗമായി അമേരിക്കന്‍ ഗവണ്മെന്റിന്റെ പ്രതിനിധികളുമായും അമേരിക്ക ആസ്ഥാനമായുള്ള ധനകാര്യ, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്നോളജി, മാനുഫാക്ചറിംഗ് മേഖലകളിലെ കമ്പനികളുടെ പ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി. ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ ഖുലൈഫിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഇ.ഡി.ബി. തയാറാക്കിയ പരിപാടികളും നടന്നു. ഡിജിറ്റല്‍ ആസ്തികള്‍ സംബന്ധിച്ചും ആഗോള വികസന ശൃംഖലകളുടെ ശാക്തീകരണത്തെക്കുറിച്ചും സമ്പദ് വ്യവസ്ഥയും വ്യവസായങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. വിവിധ ചര്‍ച്ചകളില്‍ മന്ത്രിയും ഇ.ഡി.ബി. ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി