
മനാമ: തീനാളങ്ങൾ വിഴുങ്ങിയ മനാമ സൂക്കിന് സഹായഹസ്തവുമായി നിമിഷനേരങ്ങൾ കൊണ്ട് കെഎംസിസി പ്രവർത്തകർ സജ്ജമായി . കെഎംസിസി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സൂക്കിലെ ഷോപ്പുകൾ ഒഴിപ്പിക്കുന്നതിനും റൂമുകളിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്ന ആളുകൾക്ക് കെഎംസിസി ഓഫീസിൽ വിശ്രമസൗര്യവും താമസസൗകര്യവും ഭക്ഷണവും അറേഞ്ച് ചെയ്തു . മനാമയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകൾ സുരക്ഷാകാരണങ്ങളാൽ ഡിഫൻസ് വിഭാഗം അടച്ചിരുന്നു . ആ സ്ഥലങ്ങളിലെ റൂമുകളിൽ ഉള്ള ആളുകൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണങ്ങളും കെഎംസിസി പ്രവർത്തകർ വിതരണം ചെയ്തു . കൂടാതെ രക്ഷാപ്രവർത്തനത്തിന് എത്തിയ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും വിതരണം ചെയ്തു. കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ മനാമ സൂക് കെഎംസിസി ഭാരവാഹികൾ കെഎംസിസി പ്രവർത്തകർ വളണ്ടിയർമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


