തിരുവനന്തപുരം: കുവൈത്ത് ദുരന്ത സ്ഥലത്ത് കേരള സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയയ്ക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച്ചപറ്റിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത്ര വൈകി ഇനിയെന്തിനാണ് ആരോഗ്യ മന്ത്രിയെ അയയ്ക്കുന്നതെന്ന് മനസിലാകുന്നില്ല. ദുരന്തസ്ഥലത്ത് ഇനിയെത്തിയിട്ട് എന്തു കാര്യം?
ഈ സർക്കാർ ദുരന്തങ്ങളെപ്പോലും വളരെ ലാഘവത്തോടെയാണ് കാണുന്നത്. കോറോണ സമയത്ത് പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തിലെ സർക്കാർ തീരുമാനം വൈകിയതിലും കോറോണ പരത്തുന്നവരാണ് പ്രവാസികളെന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പരാമർശത്തിലും പ്രവാസികളുടെ പ്രതിഷേധം നമ്മൾ കണ്ടതാണ്.
പ്രവാസികളുടെ പ്രശ്നം ചർച്ച ചെയ്യുന്ന വേളയിലാണ് സർക്കാരിൻ്റെ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇത്രയും വലിയ ദുരിതുമുണ്ടായിട്ടും ലോക കേരള സഭ തത്കാലത്തേക്കെങ്കിലും മാറ്റിവെയ്ക്കാതെ നടത്തുന്നത് മരിച്ചവരോടും അവരുടെ കുടുംബങ്ങളോടും പ്രവാസികളോടുമുള്ള അവഗണനയെന്നല്ലാതെ എന്തു പറയാനാണെന്നും ചെന്നിത്തല ചോദിച്ചു.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ