മനാമ: കുവൈത്തിലെ അൽ മംഗഫിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലും മരണങ്ങളിലും അനുശോചനമറിയിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സന്ദേശമയച്ചു. കുവൈത്തിലെ അമീറിന്റെയും അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു.