മനാമ: കുവൈത്തിലെ മംഗഫ് ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗൾഫിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന പ്രമുഖ മലയാളി പ്രവാസി വ്യവസായിയായ രവി പിള്ള 2 ലക്ഷം രൂപ വീതം ആശ്വാസ ധനം നൽകും.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ രവി പിള്ള അറിയിച്ചു. നോർക്ക വഴിയായിരിക്കും ധനസഹായം കുടുംബങ്ങൾക്ക് നൽകുക. ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തിയ രവി പിള്ള, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഗൾഫിൽ ചൂട് കൂടുന്ന ഈ സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ ഉണ്ടാവണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.