മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി 90 ലക്ഷം രൂപ വിലവവരുന്ന സ്വർണ്ണവും മുപ്പത്തി എണ്ണായിരം രൂപയുടെ വിദേശ നിർമിത സിഗരറ്റും പിടികൂടി. 81 ലക്ഷത്തിൻ്റെ സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി ടി.പി ഷെരീഫ് ആണ് പിടിയിലായത്. ഒരു കിലോ 699 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടികൂടി. റിയാദിൽ നിന്നുള്ള സ്പൈസ് ജറ്റ് വിമാനത്തിലെത്തിയതായിരുന്നു യാത്രക്കാരൻ. കരിപ്പൂർ എയർ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ചെക്കിൻ ഇൻ ബാഗിലെ എമർജൻസി ലാംപിലെ ബാറ്ററിയിൽ ഒളിപ്പിച്ചായിരുന്നു സ്വർണക്കട്ടികൾ കടത്താൻ ശ്രമം.
ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 7 ലക്ഷം വിലമതിക്കുന്ന 146 ഗ്രാം സ്വർണവും മുപ്പത്തെണ്ണായിരം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റും പിടിച്ചെടുത്തു. കാസർകോട് സ്വദേശി ബണ്ടിച്ചാൽ ഇസ്മായിൽ ആണ് പിടിക്കപ്പെട്ടത്.


