മനാമ: മനുഷ്യാവകാശങ്ങളെ മാനിക്കുന്നത് ബഹ്റൈൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻഐഎച്ച്ആർ) ചെയർപേഴ്സൺ മരിയ ഖൗറി പറഞ്ഞു. ബഹ്റൈന്റെ പുതിയ ദേശീയ മനുഷ്യാവകാശ പ്രവർത്തന പദ്ധതിയെ അവർ പ്രശംസിച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ ഭാവി കാഴ്ചപ്പാടിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് പുതിയ മനുഷ്യാവകാശ പ്രവർത്തന പദ്ധതി.
എല്ലാ മനുഷ്യർക്കും നീതി, സമത്വം, അന്തസ്സ് എന്നിവ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം അവർ വ്യക്തമാക്കി. അംഗവൈകല്യമുള്ളവരുടെ അവകാശങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവയുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ ബഹ്റൈന് ഒരു വിശിഷ്ടമായ റെക്കോർഡുണ്ടെന്ന് ഖൗറി ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് രോഗികൾക്ക് അത് പൗരന്മാരോ താമസക്കാരോ ആയിരുന്നാലും തുല്യവും മാനുഷികവുമായ പരിഗണനയാണ് ബഹ്റൈൻ നൽകുന്നത്.