മനാമ: സൽമാനിയ ആശുപത്രിയുടെ സഹകരണത്തോടെ തട്ടായ് ഹിന്ദു കമ്യൂണിറ്റി ഹർദാമി അവന്യൂവിലെ ശ്രീനാഥ് ജി ശ്രീകൃഷ്ണ ക്ഷേത്ര ഹാളിൽ രക്തദാന ക്യാമ്പ് നടത്തി.
150ഓളം ഭക്തജനങ്ങൾ രക്തം ദാനം ചെയ്തു. തട്ടായ് ഹിന്ദു കമ്യൂണിറ്റി 30 വർഷമായി വർഷത്തിലൊരിക്കൽ രക്തദാനം നടത്തുന്നുണ്ട്. ഇതുമായി സഹകരിച്ച സൽമാനിയ ആശുപത്രിക്ക് തട്ടായ് ഹിന്ദു കമ്യൂണിറ്റി ജനറൽ സെക്രട്ടറി മഹേന്ദ്ര ഭാട്ടിയ നന്ദി പറഞ്ഞു.


