മനാമ: അൽ ഷായ ഗ്രൂപ്പ് ഏർപ്പെടുത്തിയ ഫുഡ് സേഫ്റ്റി സപ്ലയർ അവാർഡ് പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ വി.എം.ബിക്ക് സമ്മാനിച്ചു. അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് വി.എം.ബി. പാർട്ട്ണർ ഹമേന്ത് അസ്ഹർ പറഞ്ഞു. ഇത് തങ്ങളുടെ കഠിനാദ്ധ്വാനത്തിനും അർപ്പണ മനോഭാവത്തിനുമുള്ള അംഗീകാരം മാത്രമല്ല, പങ്കാളികളിൽനിന്നും ഉപഭോക്താക്കളിൽനിന്നും ലഭിക്കുന്ന പിന്തുണയുടെ പ്രതിഫലനം കൂടിയാണ്. ഉയർന്ന ഗുണനിലവാരം നിലനിർത്തുന്ന കാര്യത്തിൽ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. അവാർഡ് നൽകിയ അൽ ഷായയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.


