തിരുവനന്തപുരം: ഇന്ത്യൻ മാധ്യമ ലോകത്തിന് കേരളം നൽകിയ വിലപ്പെട്ട പ്രതിഭകളിൽ ഒരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച ബി.ആർ.പി. ഭാസ്കറെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം. സുധീരൻ പറഞ്ഞു. ധീരമായ നിലപാടുകൾ കൊണ്ടും സവിശേഷതയാർന്ന സ്കൂപ്പ് വാർത്തകൾ കൊണ്ടും മാധ്യമ ലോകത്ത് വ്യക്തിമുദ്ര പതിച്ച പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. മനുഷ്യാവകാശത്തിനായും നീതിക്കായും ഉറച്ച നിലപാടെടുത്ത ബി.ആർ.പി സമരഭൂമികളിൽ പാർശ്വവത്കരിക്കപ്പെട്ടവരോടൊപ്പം നിറസാന്നിദ്ധ്യമായെന്നും സുധീരൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ബി ആർ പി അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദഹം.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ സ്പീക്കർ എം. വിജയകുമാർ, ബി ജെ പി സംസ്ഥാന വക്താവ് ജെ.ആർ.പത്മകുമാർ, ആർക്കിടെക്ട് ജി.ശങ്കർ, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.പി. മോഹനൻ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എം.ജി. രാധാകൃഷ്ണൻ, ജോൺ മുണ്ടക്കയം, എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ബി.ആർ.പി. ഭാസ്കർ അനുസ്മരണ യോഗത്തിൽ കെ പി സി സി മുൻ പ്രസിഡൻ്റ് വി.എം. സുധീരൻ മുഖ്യപ്രഭാഷണം നടത്തുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ, മുൻ സ്പീക്കർ എം. വിജയകുമാർ, കെ.പി.മോഹനൻ, ജെ.ആർ. പത്മകുമാർ, എം.ജി.രാധാകൃഷ്ണൻ, ജോൺ മുണ്ടക്കയം, ജി.ശങ്കർ, എസ്.ബിജു, മലയിൻകീഴ് ഗോപാലകൃഷ്ണൻ എന്നിവർ സമീപം.