തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ജൂൺ 7) പ്രകാശനം ചെയ്യും.
വൈകീട്ട് നാലിനു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സെക്രട്ടേറിയറ്റ് വളപ്പിൽ ഒരുക്കുന്ന വേദിയിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ എന്നിവർ പ്രസംഗിക്കും. മറ്റു മന്ത്രിമാർ സന്നിഹിതരായിരിക്കും. പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദി പറയും.
Trending
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി
- തീപിടിച്ച കപ്പല്‍ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമം
- ഔദ്യോഗിക പദങ്ങളുപയോഗിച്ച് തട്ടിപ്പ്: സന്ദേശങ്ങങ്ങളോട് പ്രതികരിക്കരുതെന്ന് ഐ.ജി.എ.
- ‘യുഎസിന് ഒരു പങ്കുമില്ല, ഇറാൻ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും’; ട്രംപ്
- ഒത്തുതീർപ്പിലോക്കോ ? ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ പിൻവാങ്ങാമെന്ന് ഇറാൻ
- ബഹ്റൈനില്‍ മദ്ധ്യാഹ്ന ജോലി നിരോധനം പ്രാബല്യത്തില്‍
- ജാഗ്രത പാലിക്കുക: സംഘര്‍ഷബാധിത പ്രദേശങ്ങളിലെ ബഹ്റൈനികളോട് വിദേശകാര്യ മന്ത്രാലയം